കേരളത്തില്‍ ബിജെപിയുടെ കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; സ്ഥാനാര്‍ഥി നിര്‍ണ്ണയമുള്‍പ്പെടെ സംഘിന്റെ നിര്‍ദേശാനുസരണം; തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും ആര്‍എസ്എസ്

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയതിന്റെ മാറ്റങ്ങള്‍ ബിജെപിയില്‍ കണ്ടുവരുന്നുണ്ട്. ബിജെപിയുടെ കാര്യങ്ങള്‍ ആര്‍എസ്എസ് നിശ്ചയിക്കുന്നതിലെത്തകിയിരിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആര്‍.എസ്.എസ്. നേരിട്ട് നിയന്ത്രിക്കും. ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്നുള്ള കാര്യങ്ങളില്‍ ആര്‍.എസ്.എസ്. സംസ്ഥാനഘടകത്തിന്റേതായിരിക്കും അന്തിമ തീരുമാനം.
ബി.ജെ.പി. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും അടിയന്തര യോഗം വെള്ളിയാഴ്ച നടക്കും. കൊച്ചിയില്‍ ആര്‍.എസ്.എസ് കാര്യാലയത്തില്‍ നടക്കുന്ന യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത് ആര്‍.എസ്.എസ്.നേതൃത്വമാണ്. ആര്‍.എസ്.എസ്.സഹ സര്‍കാര്യവാഹ് കൃഷ്ണഗോപാല്‍, ദേശീയ കാര്യകാരി അംഗം എസ്.സേതുമാധവന്‍, പ്രാന്തപ്രചാരക് പി.ആര്‍.ശശിധരന്‍, ആര്‍.എസ്.എസ്. പ്രചാരകനും ബി.ജെ.പി.ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാംലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച ജില്ലാക്കമ്മിറ്റികളുടെ നിര്‍ദേശങ്ങളും സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങളും ആര്‍.എസ്.എസ്.നേതാക്കള്‍ ആരായും. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കുക ആര്‍.എസ്.എസ്. നേതൃത്വമായിരിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന യോഗം അന്തിമരൂപം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുടെ മേഖലാ കണ്‍വെന്‍ഷനുകള്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഫിബ്രവരി 22,24,25 തീയതികളില്‍ നടക്കും. മാര്‍ച്ച് ആറിനു ഗൃഹസമ്പര്‍ക്ക പരിപാടി തുടങ്ങും. ബിജെപിയിലെ കാര്യങ്ങള്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തതയാണ് വിവരം. കടുത്ത സംഘ് പ്രവര്‍ത്തകനായ കുമ്മനത്തിന്റെ തീരുമാനത്തിന് വിരുദ്ധമായൊന്നും ആര്‍ക്കും ചെയ്യാനും പറ്റുന്നില്ലന്നേയുള്ളു.

© 2024 Live Kerala News. All Rights Reserved.