എസ്എസ്എല്‍സി ചോദ്യപേപ്പറിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് വിദ്യാര്‍ഥികളുടെ കയ്യില്‍; ചോദ്യപേപ്പര്‍ ചോര്‍ന്നത് സോഫറ്റ്‌വെയറിലൂടെ

കണ്ണൂര്‍:സോഫ്റ്റ് വെയര്‍ ക്രമീകരിക്കുന്നതിനിടെ പരീക്ഷച്ചുമതലയിലുള്ളവവര്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ചോര്‍ത്തി. സ്‌ക്രീന്‍ഷോട്ടെടുത്ത ചോദ്യപേപ്പറുകള്‍ പരീക്ഷയ്ക്ക് മുന്നെ വിദ്യാര്‍ഥികളുടെ കൈകളിലെത്തി. ചൊവ്വാഴ്ച ആരംഭിച്ച എസ്എസ്എല്‍സി ഐടി പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ ഉള്‍ക്കൊള്ളുന്ന സോഫ്റ്റ്‌വെയറാണ് ചോര്‍ന്നത്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പുതന്നെ ചോദ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പെന്‍ഡ്രൈവിലും, ഡാറ്റാ കാര്‍ഡിലും പകര്‍ത്തി കൈമാറിയിട്ടുണ്ട്. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുളള സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറില്‍ നിന്നും ചോദ്യങ്ങള്‍ ചോര്‍ത്തിയതായുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

sslc1

പയ്യന്നൂരിലെ തന്നെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ചോര്‍ത്തിയ ചോദ്യപേപ്പര്‍ ലഭിച്ചത്. വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗിന്‍ ചെയ്താണ് ചോദ്യങ്ങള്‍ പെന്‍ഡ്രൈവിലേക്ക് പകര്‍ത്തിയത്.വിവിധ സെറ്റ് ചോദ്യങ്ങള്‍ ഉളളതിനാല്‍ ഒമ്പത് വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗിന്‍ ചെയ്താണ് കൂട്ടത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ചോര്‍ത്തിയ ചോദ്യപേപ്പറുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതോടെയാണ് വിവരം പുറത്തായതും. കുത്തഴിഞ്ഞ പരിഷ്‌കാരങ്ങള്‍ നടത്തിയതിന് നിരവധി പഴികേട്ട വിദ്യാഭ്യാസ വകുപ്പിന് കനത്ത തിരിച്ചടിയാവുന്നതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും.

© 2024 Live Kerala News. All Rights Reserved.