ഭാര്യയെ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു;യുവതി ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് രക്ഷപ്പെട്ടു

സരണ്‍: ഭാര്യയെ അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു. ബിഹാറിലെ സരണ്‍ സ്വദേശിയായ യുവതി സംഭവം മനസിലാക്കിയതോടെ ഹരിയാനയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി. രണ്ടു ലക്ഷം രൂപയും ഒരു മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക നില മോശമായതിനാല്‍ യുവതിയുടെ കുടുംബത്തിന് പണം കെടുക്കാന്‍ കഴിഞ്ഞില്ല. ഇത് പറഞ്ഞ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് യുവതി തരയ്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സിനിമാ നിര്‍മ്മാതാക്കളുമായി കരാര്‍ ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ കൈമാറുമെന്ന് മനസിലാക്കിയ യുവതി രക്ഷപ്പെടുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.