നിയമസഭാ വളപ്പിലെ തെങ്ങില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യ ഭീക്ഷണി ; ക്ഷേമനിധി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് കൗതുകകരമായ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങില്‍ കയറി തൊഴിലാളി പ്രതിഷേധിക്കുന്നു. തെങ്ങുകയറ്റ തൊഴിലാളി ക്ഷേമനിധി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് തെങ്ങില്‍ കയറി പ്രതിഷേധിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്റെ നേതാവാണ് പ്രതിഷേധിച്ചത്. നിയമസഭയിലേക്ക് സംഘടന മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടയിലാണ് തെങ്ങിനു മുകളിലേക്ക് ഇയാള്‍ കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇയാള്‍ തെങ്ങില്‍ കയറുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തി താഴെയിറക്കാനുള്ള ശ്രമം നടത്തുകയാണ്. തന്റെ സംഘടനക്കാര്‍ സ്ഥലത്തുണ്ടെന്നും അവരോട് സംസാരിച്ച് തീരുമാനമടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.