റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; മന്ത്രി അടൂര്‍പ്രകാശ് വിചാരണം നേരിടണം

കോഴിക്കോട്: കേരള മന്ത്രിസഭയില്‍ അഴിമതിക്കേസില്‍ അകപ്പെടാത്ത എത്ര മന്ത്രിമാരുണ്ടെന്ന വി എസ് അച്യുതാന്ദന്റെ ചോദ്യംപ്രസക്തമാണ്. മന്ത്രി അടൂര്‍ പ്രകാശിന്റെ കൈക്കൂലിക്കേസും കോടതി വിചാണയ്ക്ക്. കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്.
മന്ത്രി അടൂര്‍ പ്രകാശ് പ്രതിയായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന കോഴിക്കോട് വിജിലന്‍സിന്റെ ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി തള്ളി. കേസില്‍ മന്ത്രി വിചാരണ നേരിടണം. 2004 മുതല്‍ 2006 വരെ അടൂര്‍ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസിന്റെ തന്നെ നേതാവായ എന്‍.കെ.അബ്ദുറഹിമാന്‍, പി.സി.സചിത്രന്‍ എന്നിവരായിരുന്നു പരാതിക്കാര്‍. തുടര്‍ന്ന് മന്ത്രിയടക്കം അഞ്ചു പേര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2011 ഫെബ്രുവരി 28ന് കോടതി നടപടിയും തുടങ്ങി. ഇതിനിടെയാണ്, പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി, മന്ത്രിയെയും കൂട്ടരെയും പ്രതിപട്ടികയില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോഴിക്കോട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡിക്കു സമര്‍പ്പിച്ചിരുന്നു. ഇതിന്മേല്‍ നിയമോപദേശം തേടിയ ഡയറക്ടര്‍ വിജിലിന്‍സിന്റെ ശുപാര്‍ശ തള്ളി വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു. ക്വാറികള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടുള്‍പ്പെടെ ആരോപണവിധേയനായ മന്ത്രിയാണ് അടൂര്‍പ്രകാശ്.

© 2024 Live Kerala News. All Rights Reserved.