ജാഥ നടത്തിയതുകൊണ്ട് പിണറായി മുഖ്യമന്ത്രിയാകണമെന്നില്ല; കേരളത്തിലും ബംഗാളിലും സിപിഎമ്മിന് രണ്ട് നയം സാധ്യമല്ല; കോണ്‍ഗ്രസ് സഖ്യനീക്കം പാര്‍ട്ടി കോണ്‍ഗ്രസിന് എതിരാണെന്നും പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: ജാഥ നടത്തിയതുകൊണ്ട് പിണറായി മുഖ്യമന്ത്രിയാകണമെന്നില്ല. തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. വി.എസിന്റെ ജനപിന്തുണ പാര്‍ട്ടിക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും പ്രകാശ് കാരാട്ട്. കോണ്‍ഗ്രസുമായി ബംഗാളില്‍ സംഖ്യം വേണമെന്ന ആവശ്യം ഒടുവില്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തള്ളി. കേരളത്തിലും ബംഗാളിലും സിപിഎമ്മിന് രണ്ട് നയം സാധ്യമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പ്രാദേശിക കക്ഷികള്‍ പെരുമാറുന്നത് പോലെ ഓരോ സംസ്ഥാനത്തും അവിടവിടെയുളള സാഹചര്യങ്ങള്‍ക്കനുസരിച്ച് അടവുനയം സ്വീകരിക്കാന്‍ സിപിഎമ്മിനെപ്പോലെ ഒരു ദേശീയ പാര്‍ട്ടിക്ക് കഴിയില്ല. കോണ്‍ഗ്രസുമായുള്ള ഏതെങ്കിലും തരത്തിലുള്ള സഖ്യനീക്കം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനെതിരാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്രകമ്മിറ്റി തീരുമാനിക്കും.

© 2025 Live Kerala News. All Rights Reserved.