അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയ എസ്എആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തു; രാജ്യദ്രോഹകുറ്റം ചുമത്തി

ന്യൂഡല്‍ഹി: അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്എആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹകുറ്റം ചൂമത്തിയാണ് ഗിലാനിയടക്കം മൂന്ന് പേര്‍ക്കെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി പ്രസ് ക്ലബില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയതിനും ഇന്ത്യാവിരുദ്ധമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചുമാണ് അറസ്റ്റ്. ഗിലാനിയാണ് പരിപാടിക്ക് വേണ്ടി ഹാള്‍ ബുക്ക് ചെയ്യാന്‍ ഈമെയില്‍ അയച്ചതെന്നും പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഗിലാനി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഉടനെ കോടതിയില്‍ ഹാജരാക്കും.

© 2024 Live Kerala News. All Rights Reserved.