ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്നു; എട്ടു സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍; കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭരിതമാകുന്നു

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. അരോളി ആസാദ് കോളനിയില്‍ സുജിത്താണ്(26) മരിച്ചത്. ഒരു സംഘം ആളുകള്‍ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എട്ടു സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുജിത്തിനെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അരോളിയിലും പരിസരത്തും പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഫോട്ടോ കടപ്പാട് മാതൃഭൂമി

© 2024 Live Kerala News. All Rights Reserved.