വനംവകുപ്പ് പിടികൂടിയ പുലി രക്ഷപ്പെട്ടു; ബാംഗ്ലൂര്‍ നഗരത്തിലെ വിബ്ജിയര്‍ സ്‌കൂളില്‍ കയറിയതിനെതുടര്‍ന്ന് കൂട്ടിലായ പുലിയാണ് രക്ഷപ്പെട്ടത്

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ വിബ്ജിയോര്‍ സ്‌കൂളില്‍ കയറിയതിനെതുടര്‍ന്ന് വനംവകുപ്പ് പിടികൂടിയ പുലി രക്ഷപ്പെട്ടു. പിടികൂടിയ ശേഷം ചികിത്സക്കായി വനംവകുപ്പ് അധികൃതര്‍ പാര്‍പ്പിച്ചിരുന്ന ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് പുലി രക്ഷപ്പെട്ടത്. കൂടിന്റെ കമ്പിക്ക് അടിയില്‍കൂടി ഞെരിഞ്ഞ് ഇറങ്ങിയാണ് രക്ഷപ്പെട്ടത്.
പുലി പാര്‍ക്കില്‍ തന്നെ കാണുമെന്നുന്ന നിഗമനത്തിലാണ് തിരച്ചില്‍ നടക്കുന്നത്. സ്‌കൂള്‍ വരാന്തയിലൂടെ പുലി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഫെബ്രുവരി എട്ടിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് പുലിയെ പിടികൂടിയത്. പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
പുലി രക്ഷപ്പെട്ടതോടെ കടുത്ത ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍.

© 2024 Live Kerala News. All Rights Reserved.