ആക്ഷന്‍ ഹീറോ അര്‍ജുന്‍ തിരിച്ചുവരുന്നു; ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നിബുണനില്‍ നായിക

ചെന്നൈ: ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമാലോകത്തെ എക്കാലത്തെയും ആക്ഷന്‍ ഹീറോ അര്‍ജുന്റെ പുതിയ ചിത്രമാണ് ‘നിബുണന്‍’. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി നായികയാവുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാഷന്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധന്‍, ഉമേഷ്, ജയറാം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈ, ബാഗ്ലൂര്‍ എന്നിവിടങ്ങിലാണ് ചിത്രീകരണം. പോലീസ് ഉദ്യോഗസ്ഥനായ രഞ്ജിത്ത് കാളിദാസ് ആയാണ് അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. പ്രസന്ന, വൈഭവ്, സുഹാസിനി, സുമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയ്ഹിന്ദ് ഉള്‍പ്പെടെ അര്‍ജുന്റെ പൊലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

© 2024 Live Kerala News. All Rights Reserved.