അസഹിഷ്ണുത ഒഎന്‍വിയോടും; ആദരാഞ്ജലി രേഖപ്പെടുത്തി സ്ഥാപിച്ച ബാനറുകള്‍ നശിപ്പിച്ചു; കരി ഓയില്‍ ഒഴിച്ചു; സംഘ്പരിവാര്‍ സംഘടനകളെന്ന് സംശയം

കൊല്ലം: അസഹിഷ്ണുത വിഖ്യാത കവിയായ ഒഎന്‍വിയെ വെറുതെവിട്ടില്ല.യശ:ശരീരനായ പ്രതിഭയെപ്പോലും ആക്ഷേപിക്കുന്ന കേരള മാതൃക നടന്നത് കൊല്ലത്ത്.
ഒ.എന്‍.വി കുറുപ്പിന് ആദരാഞ്ജലികള്‍ രേഖപ്പെടുത്തി കൊല്ലം ജില്ലയിലെ നീരാവിലില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നശിപ്പിക്കുകയും കരിഓയില്‍ ഒഴിച്ച് വികതമാക്കുകയും ചെയ്ത നിലയിലാണ്. സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ സംഘടനകളാണെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന. നീരാവില്‍ ജംഗ്ഷനു സമീപമുള്ള ബാനര്‍ വലിച്ചുകീറിയ നിലയിലാണ്. ചില ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ചിട്ടുമുണ്ട്. ബാനറുകള്‍ നശിപ്പിച്ചതിന്റെ ഫോട്ടോകള്‍ ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെ മലയാളത്തിന്റെ പ്രിയകവിയെ അവഹേളിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.