വിവിഐപി സുരക്ഷാ ചുമതലയില്‍ നിന്ന് 600 ഓളം കമാന്‍ഡോകളെ ഒഴിവാക്കുന്നു; ഇവര്‍ ഇനിമുതല്‍ തീവ്രവാദ സ്‌ക്വാഡില്‍

ന്യൂഡല്‍ഹി: വിവിഐപി സുരക്ഷാ ചുമതലയില്‍ നിന്നും 600 ഓളം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളെ ഒഴിവാക്കുന്നു. ഇവരെ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കു മാത്രം ഉപയോഗിക്കാനാണ് തീരുമാനം. തീവ്രവാദികളെ നേരിടുന്നതിനും, ബന്ദികളെ മോചിപ്പിക്കുന്നതിനും, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും എന്‍.എസ്.ജി കമാന്‍ഡോകളെ നിയോഗിക്കാനാണ് നീക്കം. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികളെ നേരിടുന്നതില്‍ എന്‍എസ്ജി വിജയം കണ്ട സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി ആലോചന നടന്നിരുന്നുവെങ്കിലും. പത്താന്‍കോട്ട് തീവ്രവാദ ആക്രമണത്തിനോടനുബന്ധിച്ചായിരുന്നു ഇവര്‍ കഴിവ് തെളിച്ചത്. 300 എന്‍.എസ്.ജി കമാന്‍ഡോകളാണ് ജനുവരി പത്താന്‍കോട്ട് ഭീകരാക്രമണം നേരിട്ടത്. ഭാവിയില്‍ വിവിഐപി സുരക്ഷാ ചുമതലയില്‍ നിന്ന് എന്‍എസ്ജിയെ പൂര്‍ണമായും ഒഴിവാക്കാനും നീക്കമുണ്ട്.

© 2024 Live Kerala News. All Rights Reserved.