തൃശൂര്‍ മുല്ലശ്ശേരി ക്ഷേത്രത്തിലെ പത്തായപുരയില്‍ മോഷണം; ലക്ഷങ്ങളുടെ വിളക്കുകള്‍ നഷ്ടപ്പെട്ടു

തൃശൂര്‍: തൃശൂര്‍ ജില്ലയില പ്രശസ്ത ക്ഷേത്രമായ മുല്ലശ്ശേരിയില്‍ പറമ്പന്തളി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പത്തായപ്പുരയിലാണ് മോഷണം നടന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വിളക്കുകള്‍ നഷ്ടപ്പെട്ടു. പത്തായപ്പുരയിലാണ് മോഷണം നടന്നത്. പുരയില്‍ സൂക്ഷിച്ചിരുന്ന ഇരുനൂറോളം വിളക്കുകള്‍ നഷ്ടപ്പെട്ടു. ഒരടിമുതല്‍ രണ്ട് അടി വരെ വലിപ്പമുള്ള വിളക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിന് ലക്ഷങ്ങള്‍ വിലവരും. ശിവരാത്രിയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കുന്ന പതിവുണ്ട്. ഇതിനായി ക്ഷേത്രം ജീവനക്കാര്‍ പത്തായപ്പുര തുറന്നപ്പോഴാണ് മോഷണവിവരം അറിവായത്. ജനല്‍കമ്പി വളച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്. പാവറട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധര്‍ പരിശോധന നടത്തി അടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.