ജെഎന്‍യു സമരത്തില്‍ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകന്‍; സംഭവം സമരക്കാരുടെ തലയില്‍കെട്ടിവച്ചു; വീഡിയോ ഇതാ..

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരെന്ന് വ്യക്തമായി. ഇത് തെളിയിക്കുന്ന വീഡിയ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദൃശ്യങ്ങളില്‍ കാണുന്നത് പ്രകാരം എബിവിപി പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്നാണ് പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയരുന്നത്. ഡിഎസ്‌യുവിന് എതിരായ പ്രതിഷേധങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എബിവിപി പ്രവര്‍ത്തകന്‍ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ അടയാളമിട്ട് കാണിക്കുന്നുണ്ട്. സിസിടിവി കാമറകള്‍ ഇല്ലാത്ത ജെന്‍യുവില്‍ നിന്ന് ഇത്തരം ദൃശ്യങ്ങള്‍ എങ്ങനെ പുറത്തുവന്നു എന്നത് അന്വേഷിക്കണമെന്ന് ഇതിനകം തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് സമരത്തിലേക്ക് നുഴഞ്ഞുകയറിവരാണ് എന്ന് സമര സംഘാടകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് സമരക്കാരെ ജനങ്ങള്‍ക്കെതിരാക്കുന്ന ഹിഡന്‍ അജണ്ടയായിരുന്നിതിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.