ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പൊലീസ് വേട്ടയാടുന്നു; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് യെച്ചൂരി; ക്യാമ്പസില്‍ വ്യാപക പ്രതിക്ഷേധം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പൊലീസ് പ്രവേശിച്ചതും വിദ്യാര്‍ഥികളെ വിവേചനരഹിതമായി അറസ്റ്റു ചെയ്തതും അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജെഎന്‍യുയിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍ പ്രസിഡന്റ് കന്‍ഹാനിയ കുമാറിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ക്യാമ്പസില്‍ ശക്തമായ പ്രതിഷേധമാണ്. ആശയപരമായി എതിര്‍സ്ഥാനത്തുനില്‍ക്കുന്നവരെ സര്‍ക്കാര്‍ മനപൂര്‍വ്വം വേട്ടയാടുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ചെയ്തതുപോലുള്ള തീവ്രനിലപാടുകള്‍ സ്വീകരിക്കാന്‍ ജെ.എന്‍.യുവിലെ ഇടതുവിദ്യാര്‍ഥികളെ ബി.ജെ.പി സര്‍ക്കാര്‍ നിര്‍ബന്ധിതരാക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുക്കുന്നു.

© 2024 Live Kerala News. All Rights Reserved.