വലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കളെ ശല്യപ്പെടുത്തില്ല; ഏതെങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ അവരെ സംഘടനയില്‍ നിന്ന് പുറത്താക്കും; നിലപാടില്‍ മാറ്റംവരുത്തി ശിവസേനയും ബജ്‌റംഗ്ദളും

ന്യുഡല്‍ഹി: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കളെ ഒരുതരത്തിലും ശല്യപ്പെടുത്തരുതെന്ന് ശിവസേനയും ബജ്‌രംഗ്ദളും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. സദാചാര പൊലീസിനിംഗിന് ഇറങ്ങുന്ന പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന്തന്നെ പുറത്താക്കും. ‘വാലന്റൈന്‍ ദിനത്തില്‍ ആണ്‍കുട്ടികളോടോ പെണ്‍കുട്ടികളോടോ മോശമായി പെരുമാറരുതെന്ന് കാണിച്ച് കര്‍ശന നിര്‍ദേശമാണ് ശിവസേനയുടെ യുവജന വിഭാഗം തലവന്‍ ആദിത്യ താക്കറെ അറിയിച്ചിരിക്കുന്നത്. യുവാക്കളെ ഉപദ്രവിക്കാനോ മോശമായി പെരുമാറാനോ ശിവസേനയ്ക്ക് താല്‍പ്പര്യമില്ല. പാശ്ചാത്യ സംസ്‌കാരത്തോട് ശിവ സേനയ്ക്ക് എതിര്‍പ്പാണ്. എന്നാല്‍ വാലന്റൈന്‍ ദിനത്തില്‍ പ്രണയിക്കുന്നവരെ ഉപദ്രവിക്കില്ല. ഏതെങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ അവരെ സംഘടനയില്‍ നിന്ന് പുറത്താക്കും’, ശിവസേനയുടെ യുപി മേധാവി അനില്‍ സിംഗ് പറഞ്ഞു. സമാനമായ നിലപാട് നിലപാട് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ നേതാക്കളുടേതും. വലന്റൈന്‍ ദിനത്തില്‍ പ്രണയിതാക്കളെ ആക്രമിക്കുന്ന പ്രവണതയാണ് കുറച്ചുകാലമായി ഹിന്ദുത്വ സംഘടനകളും ഇസ്ലാമിക് മതമൗലീകവാദികളും ചെയ്തുപോന്നിരുന്നത്.

© 2024 Live Kerala News. All Rights Reserved.