ഒടുവില്‍ ലാന്‍സ് നായക് ഹനുമന്തപ്പ വിടപറഞ്ഞു; ധീരനായ സൈനികന് അന്ത്യാഞ്ജലി

ന്യൂഡല്‍ഹി: സിയാച്ചിനിലെ മഞ്ഞുമലയിടിഞ്ഞതിനെതുടര്‍ന്ന് അടിയില്‍പ്പെട്ട് ആറുദിവസത്തിനുശേഷം കണ്ടെത്തിയ സൈനികന്‍ ലാന്‍സ് നായിക ഹനുമന്തപ്പയ്ക്ക് അന്ത്യാഞ്ജലി. ഇന്ന് രാവിലെ 11.45ഓടെ ഡല്‍ഹിയിലെ ആര്‍ ആര്‍ സൈനികാശുപത്രിയിലായിരുന്നു അന്ത്യം. കോമയിലായ ഹനുമന്തപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചതായി നേരത്തെ ഡോക്റ്റര്‍മാര്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി മൂന്നിനാിരുന്നു അദേഹം സിയാച്ചിനിലെ മഞ്ഞുമലയ്ക്കുള്ളിലായത്. കൂടാതെ കരളും, വൃക്കകളും പ്രവര്‍ത്തന രഹിതമായിരുന്നു. ഇതോടൊപ്പം രക്തസമ്മര്‍ദം തീരെ കുറഞ്ഞതും ആരോഗ്യനില വഷളാക്കിയിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുദിവസം മഞ്ഞിനകത്ത് കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിന് കടുത്ത നിര്‍ജലീകരണം് സംഭവിച്ചിരുന്നു്. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ ഇതാണ് പ്രധാനകാരണം. മഞ്ഞുവീഴ്ചയിലുണ്ടായ ഒരു അറയില്‍ കുടുങ്ങിയതുകൊണ്ടാണ് ഹനുമന്തപ്പയ്ക്ക് ഇത്രദിവസം പിടിച്ചുനില്‍ക്കുവാന്‍ സാധിച്ചതെന്നാണ് വിദഗ്ധാഭിപ്രായം. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഹനുമന്തപ്പയെ കാണുവാനായി അദ്ദേഹത്തിന്റെ കുടുംബവും ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. കര്‍ണ്ണാടക സ്വദേശിയായ ഹനുമന്തപ്പയുടെ ജീവനായി രാജ്യം മുഴുവന്‍ ദിവസങ്ങളായി പ്രാര്‍ഥനയിലായിരുന്നു. ഇതിനിടെയാണ് അദേഹം വിടപറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.