യാത്രക്കാര്‍ക്ക് ആശ്വാസം പകരാന്‍ കെഎസ്ആര്‍ടിസി നിരക്ക് കുറച്ചു; ഓര്‍ഡിനറി മിനിമം ആറ് രൂപയാക്കും; നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസം പകരാന്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് നിരക്ക് കുറച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറ് രൂപയാക്കി. ഓര്‍ഡിനറിയുടെ എല്ലാ നിരക്കുകളിലും ഒരു രൂപ വീതം കുറയും. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുതിയ നിരക്ക് ബാധകമല്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് കണക്കിലെടുത്താണ് ബസ് നിരക്ക് കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
സ്വകാര്യ ബസുകളും നിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ഗതാഗത മന്ത്രി ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിച്ചു.

© 2023 Live Kerala News. All Rights Reserved.