യുവാവിനെ പട്ടാപകല്‍ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍; നാല്‍വര്‍ സംഘം ആക്രമികളില്‍ ഒരാളെകൂടി പിടികൂടാനുണ്ട്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ പട്ടാപല്‍ റോഡിലിട്ട് അടിച്ചുകൊന്നസംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം നാലായി.ഇനി ഒരാളെയാണ് കിട്ടാനുള്ളത്. വക്കം സ്വദേശി ഷെബീറിനെ പട്ടാപ്പകല്‍ മൃഗീയമായി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് സഹായമൊരുക്കി വിവരങ്ങള്‍ കൈമാറിയ അഞ്ചാമന്‍ അറസ്റ്റില്‍. വക്കം പോസ്റ്റ് ഓഫീസ് റോഡില്‍ ദൈവപ്പുര ക്ഷേത്രത്തിനു സമീപം തുണ്ടത്ത് വീട്ടില്‍ നിതിനാണ് പിടിയിലായത്. ഷെബീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇനിയൊരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. നിതിനൊപ്പം ഉണ്ടായിരുന്ന ഭാഗവതര്‍ മുക്ക് പുതിയ വീട്ടില്‍ ആദര്‍ശിനെയാണ് ഇനി അറസ്റ്റ് ചെയ്യേണ്ടത്. ബന്ധുവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ഷെബീറിനെ കടയ്ക്കാവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്റ് ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ട ഷെബീര്‍, സുഹൃത്ത് ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ബൈക്കില്‍ വരുന്ന വിവരം കൊലപാതക സംഘത്തെ അറിയിച്ചവരാണ് നിതിനും, ആദര്‍ശും. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷെബീര്‍ തിരിച്ചുവരുന്നത് കാത്തുനിന്ന് പ്രതികള്‍ കൊലപാതകം നടത്തിയതും. നേരിട്ട് പങ്കില്ലെങ്കിലും കൊലപാതകത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ കൈമാറിയതിനാണ് ഇവരെ പ്രതികളാക്കിയത്. കേസിലെ പ്രധാന പ്രതികളായ വക്കം മുന്നാലുംമൂട് വലിയ വീട്ടില്‍ സതീഷ്,സന്തോഷ്, കുഞ്ചംവിളാകം വീട്ടില്‍ വിനായക്, ഈച്ചവിളാകത്ത് പൊട്ടുവിളാകം വീട്ടില്‍ കിരണ്‍കുമാര്‍, സഹായി അപ്പിയെന്ന രാജു എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതും. ക്ഷേത്രത്തില്‍ ആനയെ പ്രകോപിച്ചത് കമ്മിറ്റിക്കാരെ അറിയിച്ചതിനാണ് നാലംഗ ഗുണ്ടാസംഘം ഷബീറിനെ മര്‍ദ്ധിച്ചുകൊന്നത്.

© 2024 Live Kerala News. All Rights Reserved.