മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സോളാര്‍ കത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോപണവിധേയരായ മറ്റ് മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കുക എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് സഭയില്‍ എത്തിയത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. പതിനഞ്ച് മിനിറ്റോളം പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തര വേളയില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി പറയുമ്പോഴാണ് പ്രതിപക്ഷം ബളം വച്ചത്. ചോദ്യോത്തര വേളയോട് സഹകരിക്കണമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ആദ്യം തന്നെ പരിഗണിക്കാമെന്നും സ്പീക്കര്‍ ഉറപ്പ് നല്‍കി

© 2024 Live Kerala News. All Rights Reserved.