ഗോവയില്‍ പിടിലായ സമീര്‍ സര്‍ദാന വന്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ടു; മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ പുത്രന്‍ പിടിലായത് സംശയ സാഹചര്യത്തില്‍

പനാജി: സംശയ സാഹചര്യത്തില്‍ ഗോവയില്‍ നിന്നും പിടിലായ സമീര്‍ സര്‍ദാന രാജ്യത്ത് വന്‍ സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ടതായി പൊലീസ്. ഇമെയില്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകള്‍ ഭീകരവാദ വിരുദ്ധ വിഭാഗത്തിന് ലഭിച്ചതായി ഗോവ ഡിജിപി ടിഎന്‍ മോഹന്‍ അറിയിച്ചതായി ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകനായ ഇയാളെ പൊലീസ് പിടികൂടിയത്. ഗോവയിലെ വാസ്‌കോ റയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്ന സ്‌ഫോടനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ളതാണ് കത്ത്. ഈ കത്ത് ലഭിച്ചത് ആര്‍ക്കാണെന്നു കണ്ടെത്താനായിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും മോഹന്‍ പറഞ്ഞു. എന്നാല്‍ കത്ത് എഴുതിയത് താനാണെന്ന കാര്യം സര്‍ദാന നിഷേധിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഇതിനു മുന്‍പ് നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സര്‍ദാനയ്ക്ക് ലഭിച്ചിരുന്നതായി മറ്റൊരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സര്‍ദാന മുംബൈ, പുണെ, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി തവണ പോയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിലെ പ്രധാന സ്ഥലങ്ങളുടെ ഭൂപടവും ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നും കണ്ടെടുത്തു. സ്‌ഫോടനവസ്തുക്കള്‍ നിര്‍മിക്കുന്നതെങ്ങനെ എന്നുള്ളതിനെക്കുറിച്ചുള്ള ചില പ്രസിദ്ധീകരണങ്ങളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ഇയാള്‍ക്ക് ഭീകരവാദസംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.