മരുന്നുകമ്പനികളില്‍ നിന്ന് പാരിതോഷികം വാങ്ങരുത്; ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ധാക്കലും കടുത്ത ശിക്ഷയും; മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം ഭിഷഗ്വരന്‍മാര്‍ അംഗീകരിക്കുമോ?

ന്യൂഡല്‍ഹി: മരുന്നുകമ്പനികളില്‍ നിന്ന് പാരിതോഷികം പറ്റുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ധാക്കല്‍ ഉള്‍പ്പെേെട കടുത്ത ശിക്ഷാ നടപടികളിലേക്ക് നീങ്ങാന്‍
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. രാജ്യത്തെ മരുന്നുകമ്പനികളും ഡോക്ടര്‍മാരും ഒത്തുകളിച്ചുള്ള പകല്‍കൊള്ള പരസ്യമായ രഹസ്യമാണ്. മരുന്നുകമ്പനികളുടെ താല്‍പര്യത്തിനൊത്തു പ്രവര്‍ത്തിച്ചാല്‍ ഡോക്ടര്‍മാര്‍ക്കു കടുത്തശിക്ഷ നല്‍കുന്ന രീതിയിലാണു മാര്‍ഗനിര്‍ദേശങ്ങള്‍. മരുന്നുകമ്പനികളില്‍നിന്നു പാരിതോഷികങ്ങളും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന ശിപാര്‍ശകളടങ്ങിയ മാര്‍ഗരേഖ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (എം.സി.ഐ) ഉടന്‍ പുറത്തിറക്കും.മരുന്നുകളുടെ കൊള്ളവില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ഇതു ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കു തുടക്കത്തില്‍ ഹ്രസ്വകാലത്തേക്കും ആവര്‍ത്തിച്ചാല്‍ ആജീവനാന്തവും വിലക്കേര്‍പ്പെടുത്താനാണു മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം.5000 രൂപയ്ക്കുമേലുള്ള സൗജന്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ആനുപാതികമായ ശിക്ഷാനടപടി നേരിടേണ്ടിവരും. 5000,10,000 രൂപവരെ സൗജന്യങ്ങള്‍ സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ മൂന്നുമാസത്തേക്കു റദ്ദാക്കും.

doctor-stethoscope_2339713b

10,000 മുതല്‍ അരലക്ഷം രൂപവരെ സൗജന്യം സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ആറുമാസത്തേക്കും ലക്ഷം രൂപവരെയാണെങ്കില്‍ ഒരുവര്‍ഷത്തേക്കും റദ്ദാക്കും. ലക്ഷം രൂപയ്ക്കുമേല്‍ സൗജന്യങ്ങള്‍ സ്വീകരിക്കുന്നവരുടെ വിലക്ക് ഒരുവര്‍ഷത്തിലേറെ നീളും. കുറ്റം ആവര്‍ത്തിച്ചാല്‍ ആജീവനാന്തവിലക്ക് നേരിടേണ്ടിവരും. കമ്പനികളില്‍നിന്നു പാരിതോഷികമോ ആനുകൂല്യങ്ങളോ വാങ്ങുന്ന ഡോക്ടര്‍മാരെ എം.സി.ഐ. നിരീക്ഷിക്കും. ഇതിനായി പ്രത്യേകം സംവിധാനമൊരുക്കും. ഡോക്ടര്‍മാര്‍ക്കു നല്‍കുന്ന സൗജന്യങ്ങളുടെയും സമ്മാനങ്ങളുടെയും ചെലവു വഹിക്കുന്ന കമ്പനികള്‍, മരുന്നുവില ഇരട്ടിയിലധികം വര്‍ധിപ്പിച്ച് രോഗികളില്‍നിന്നാണ് അതു തിരിച്ചുപിടിക്കുന്നത്. ചില മരുന്നുകമ്പനികളുടെയും ഒരുവിഭാഗം ഡോക്ടര്‍മാരുടെയും അവിശുദ്ധകൂട്ടുകെട്ടാണു മരുന്നുകളുടെ കൊള്ളവിലയുള്‍പ്പെടെ ആരോഗ്യമേഖലയിലെ അനാവശ്യപ്രവണതകള്‍ക്കു കാരണമെന്ന് എം.സി.ഐ. വിലയിരുത്തിയിരുന്നു. മരുന്നുകമ്പനികളില്‍നിന്നു സ്വര്‍ണാഭരണങ്ങളും ഫഌറ്റുമൊക്കെ വാങ്ങിയ മുന്നൂറിലധികം ഡോക്ടര്‍മാര്‍ക്കെതിരേ എം.സി.ഐ. അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഡോക്ടര്‍മാരുടെ പകല്‍കൊള്ള തടയാനുള്ള നടപടിക്രമങ്ങള്‍ എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയുകതന്നെ വേണം.

© 2024 Live Kerala News. All Rights Reserved.