ഉദയംപേരൂര്‍ പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; മധ്യകേരളത്തില്‍ പാചകവാതക വിതരണം അവതാളത്തിലാകും

കൊച്ചി: ഉദയംപേരൂര്‍ ഐ.ഒ.സി ബോട്ട്‌ലിംഗ് പ്ലാന്റില്‍ തൊഴിലാളികള്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചതോടെ മധ്യകേരളത്തില്‍ പാചകവാതക വിതരണം നിലയ്ക്കും. വേതന വര്‍ധന ആവശ്യപ്പെട്ടാണ് ഉദയംപേരൂര്‍ പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ശമ്പളം 15000 രൂപയായി ഉയര്‍ത്തണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. കഴിഞ്ഞ ഒരാഴ്ചയായി തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം നടത്തുകയാണ്. ഇതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു പോലും സിലിണ്ടര്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. സമരം തുടങ്ങുന്നതോടെ പ്ലാന്റില്‍ നിന്നുമുള്ള സിലിണ്ടര്‍ വിതരണം പൂര്‍ണമായി മുടങ്ങും. ഇതോടെ മധ്യകേരളത്തില്‍ പാചകവാതകവിതരണം അവതാളത്തിലാകും.

© 2024 Live Kerala News. All Rights Reserved.