ബഹുഭാര്യത്വവും ഏകപക്ഷീയ വിവാഹമോചനവും ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്ക് അവകാശമില്ല; മുസ്ലിം വ്യക്തി നിയമം ഖുര്‍ ആന്‍ അടിസ്ഥാനപ്പെടുത്തിയെന്നും ജമാഅത്തെ ഉലമ

ന്യുഡല്‍ഹി: മുസ്ലിങ്ങള്‍ക്കിടയിലെ ഏകപക്ഷീയമായ വിവാഹമോചനവും ബഹുഭാര്യാത്വവും സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന സുപ്രീംകോടതി വിധിക്കെതിരെ ജമാഅത്തെ ഉലമ രംഗത്ത്. മുസ്ലീം വ്യക്തിനിയമം ഖുര്‍ആന്‍ അടിസ്ഥാനപ്പെടുത്തിയായതിനാല്‍ അതിനെ ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്ക് അധികാരമില്ല. ഭരണഘടനാപരമായി പരിശോധിക്കാനോ ചോദ്യം ചെയ്യാനോ സുപ്രീംകോടതിക്ക് അവകാശമില്ലെന്ന് ജമാഅത്ത് ഉലമയുടെ ഇന്ത്യയിലെ മതപണ്ഡിതര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹം,വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിലുള്ള വ്യക്തിനിയമത്തെ ചോദ്യം ചെയ്യാന്‍ ജുഡീഷ്യറിക്ക് അവകാശമില്ല. ആര്‍ട്ടിക്കിള്‍ 13ല്‍ പരാമര്‍ശിക്കുന്ന പ്രാബല്യത്തിലുള്ള നിയമങ്ങള്‍ എന്ന വിഭാഗത്തില്‍ വ്യക്തിനിയമത്തെപ്പെടുത്താന്‍ കഴിയില്ലെന്നും ജമാഅത്ത് വ്യക്തമാക്കി. മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനത്തില്‍ സ്വമേധയാ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജമാഅത്ത് ഉലമയെ കക്ഷി ചേര്‍ത്തിരുന്നു. മുസ്ലിം വിവാഹങ്ങളിലെ അന്ത:സത്ത പരിശോധിക്കുന്നതില്‍ സുപ്രീംകോടതിക്ക് അവകാശമില്ലെന്നആണ് ജമാഅത്തെ ഉലമയുടെ നിലപാട്.

© 2023 Live Kerala News. All Rights Reserved.