കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ ആന്റണി; സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണം

കൊച്ചി: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടു. വികസന കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്. ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതു പോലൊരു വികസനം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ചു. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ പ്രതിപക്ഷം കാത്തിരിക്കണമെന്ന് ആന്റണി കൊച്ചിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമാണ്. എല്ലാ വിഷയങ്ങളും പരിഗണിച്ചായിരിക്കും ജനങ്ങള്‍ വോട്ടുചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് പോലും തുറക്കാനാകില്ല.തമ്മില്‍ഭേദം എല്‍ഡിഎഫാണ്. സോളാറില്‍ സരിതയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പത്തുകോടി വാഗ്ദാനമെന്നത് ശുദ്ധനുണ എന്നുപറയുന്ന മുഖ്യപ്രതിപക്ഷ കക്ഷി ബാക്കിയെല്ലാ ആരോപണങ്ങളും വിശ്വസിക്കുകയാണ്. സിപിഐഎം പത്തുകോടി രൂപ സരിതയ്ക്ക് നല്‍കിയെന്നതുപോലും തനിക്കത്ത് ഉള്‍ക്കൊള്ളാനായില്ലെന്നും, യുഡിഎഫിലെ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും അതെപോലെയാണ് കാണുന്നതെന്നും, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാമെന്നും ആന്റണി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.