കൊച്ചി: ജെറ്റ് എയര്‍ വേസിന്റെ പൈലറ്റ് എത്താതതിനെ തുടര്‍ന്ന് രണ്ട് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ 137 യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി.മുംബൈക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയത്. നെടുമ്പാശേരിയില്‍ നിന്ന് 4.10നുളള ജെറ്റ് എയര്‍ വേസ് വിമാനത്തില്‍ പോകാനത്തെിയ മന്ത്രിമാരായ പീയുഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് വിമാനത്താവളത്തില്‍ കുടുങ്ങി പോയത്. വ്യോമയാന നിയമപ്രകാരം വിമാനം പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് പൈലറ്റും എയര്‍ ഹോസ്റ്റസുള്‍പ്പെടെ വിമാനജീവനക്കാരും റിപ്പോര്‍ട്ട് ചെയ്യണം. അതിനുശേഷം മാത്രമെ വിമാനത്തില്‍ യാത്രക്കാരെ കയറ്റാന്‍ പാടുള്ളൂ. വി.ഐ.പികളായ കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ പൈലറ്റ് എത്തുന്നതിനുമുമ്പ് വിമാനത്തിനകത്ത് കയറ്റി. വിമാനം പോകേണ്ട സമയമായിട്ടും പൈലറ്റ് എത്തിയില്ല. ഇതേതുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കി. പിന്നീട് മറ്റൊരു പൈലറ്റ് എത്തി 6.20നാണ് വിമാനം പുറപ്പെട്ടത്.