ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം; ഗവണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി; പുറത്ത് പ്രതിപക്ഷ പ്രതിക്ഷേധം

തിരുവനന്തപുരം: സോളര്‍ അഴിമതി കേസില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നിയമസഭയുടെ പുറത്ത് പ്രതിപക്ഷം കുത്തിയിരുന്നു പ്രതിക്ഷേധിക്കുന്നു. രാവിലെ ഒമ്പത് മണിക്ക് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടന്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നയപ്രഖ്യാനം ഭരണഘടനാപരമായ തന്റെ ഉത്തരവാദിത്വമാണെന്നും അത് ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു. ഞാന്‍ എന്റെ ചുമതലയില്‍ നിന്ന് പിന്മാറില്ലെന്നും സഭയില്‍ ഇരിക്കുന്നില്ലെങ്കില്‍ പുറത്ത് പോകണമെന്നും ഗവര്‍ണര്‍ വി.എസ് അച്യുതാനന്ദനോടും കോടിയേരി ബാലകൃഷ്ണനോടും ആവശ്യപ്പെട്ടു. തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഘം ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കള്‍ സഭയൊഴിയുകയായിരുന്നു. നേരത്തെ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും ഭരണപക്ഷ എം.എല്‍.എ മാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നയപ്രഖ്യാപത്തില്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തനിക്ക് ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതുണ്ടെന്നാണ് ഗവര്‍ണര്‍ അവരെ അറിയിച്ചത്. ഇന്ന് രാവിലെ 10 ന് നിയമസഭയിലേക്ക് ഇടതുമുന്നണിയുടെ ബഹുജന മാര്‍ച്ചും ഉണ്ട്.

© 2024 Live Kerala News. All Rights Reserved.