വിദേശവനിതയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തി; യുവതിയും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് തീവെച്ചു; സംഭവം ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍: വിദേശവനിതയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തിച്ച് ജനക്കൂട്ടത്തിന്റെ കാട്ടാളത്തം ബാംഗ്ലൂരില്‍. ആചാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ടാന്‍സാനിയ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. അതുവഴി പോയ കാറിടിച്ച് ഹെസറഗട്ട സ്വദേശിക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. അപകടം നടന്ന് 30 മിനുട്ടോളം കഴിഞ്ഞാണ് പെണ്‍കുട്ടിയും നാല് കൂട്ടുകാരും യാത്ര ചെയ്ത വാഹനം സംഭവ സ്ഥലത്തെത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ രോഷാകുലരായ ജനക്കൂട്ടം കാര്‍ ആക്രമിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയുമായിരുന്നു. ഈ സംഭവങ്ങളെല്ലാം കണ്ടുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. യുവതിയെ ആക്രമിക്കുന്നത് വെറുതെ നോക്കിനിന്നതല്ലാതെ, ഇവര്‍ ജനങ്ങളെ തടയുകയോ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. ആരാണ് അപകടമുണ്ടാക്കിയത് അപകടമുണ്ടാക്കിയ ആളുടെ കൂട്ടത്തില്‍പ്പെട്ടതാണ് എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ആളുകള്‍ മര്‍ദ്ദിച്ചത്. എന്നാല്‍ അപകടം ഉണ്ടാക്കിയ ചെറുപ്പക്കാരന്‍ സുഡാന്‍ സ്വദേശിയും പെണ്‍കുട്ടി ടാന്‍സാനിയക്കാരിയുമാണ്. ഇവര്‍ തമ്മില്‍ പരസ്പരം അറിയുക പോലുമില്ല. കാറിന് തീവെച്ചു പെണ്‍കുട്ടിയും കൂട്ടുകാരും യാത്ര ചെയ്ത കാറിന് ആളുകള്‍ തീവെച്ചു. കാറില്‍ നിന്നും വലിച്ചിറക്കി പെണ്‍കുട്ടിയെ തല്ലുകയും നഗ്‌നയാക്കുകയുമായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ നീതിവിചാരണ കാട്ടാളത്തമായത് അങ്ങനെയാണ്.

© 2023 Live Kerala News. All Rights Reserved.