തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസന്‍ വിരമിക്കില്ല; മുതിര്‍ന്ന ജഡ്ജിമാരുടെ ഇടപെടലിനെതുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു

കൊച്ചി: മുതിര്‍ന്ന ജഡ്ജിമാരുടെ ഇടപെടലിനെ തുടര്‍ന്നാ തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന്‍ സ്വയം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. ഹൈക്കോടതി വിമര്‍ശനങ്ങള്‍ വ്യക്തിപരമായി കാണേണ്ടതില്ലെന്ന് ജഡ്ജിമാര്‍ അദേഹത്തെ അറിയിച്ചിരുന്നു. സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയ തൃശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ അപേക്ഷ ഹൈക്കോടതി ഭരണസമിതിക്ക് വിട്ടിരുന്നു. മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും എതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന് ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയതോടെയാണ് സ്വയം വിരമിക്കലിനായി വാസന്‍ അപേക്ഷ നല്‍കിയത്.ബാര്‍ കോഴകേസില്‍ കെ.ബാബുവിനെതിരെ കേസെടുക്കണമെന്ന് ഇദ്ദേഹം ഉത്തരവിട്ട് ദിവസങ്ങള്‍ക്കകം ഹൈക്കോടതി അതുസ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാസന്റെ സ്വയംവിരമിക്കല്‍ തീരുമാനം പുറത്തുവന്നത്.

© 2023 Live Kerala News. All Rights Reserved.