‘ഡാഡി മമ്മീ വീട്ടിലില്ലൈ തടപോട യാരു മില്ലൈ’ അത് അന്ത കാലം; പുതിയ ഡപ്പാംകൂത്തുപാട്ടുമായി മംമ്ത വീണ്ടും

കൊച്ചി: മംമത മോഹന്‍ദാസ് ഒരു മികച്ച ഗായിക കൂടിയാണ്. ഡാഡി മമ്മീ വീട്ടിലില്ല എന്ന തമിഴ് ഹിറ്റ് ഗാനത്തിന് ശേഷം മംമ്തയുടെ അടുത്ത ഡപ്പാംകൂത്ത് പാട്ടുവരുന്നു.
ജയറാം നായകനാകുന്ന ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിന് വേണ്ടിയാണ് മമത ഡപ്പാങ്കൂത്ത് സ്‌റ്റൈലില്‍ പാട്ട് പാടിയിരിക്കുന്നത്. രതീഷ് വേഗ ഈണം നല്‍കിയ ‘കറുപ്പാന കണ്ണഹാകി’ എന്ന ഗാനമാണ് മമത ആലപിച്ചത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഹൊറര്‍കോമഡി ചിത്രമായ ‘ ആടുപുലിയാട്ട’ ത്തില്‍ ഓം പുരി, രമ്യ കൃഷ്ണന്‍, ഷീലു എബ്രഹാം, രതീഷ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ ദ്വയാക്ഷര പ്രയോഗങ്ങളുള്ള ഡാഡി മമ്മീ ഗാനം ഹിറ്റായിരുന്നു. പുതിയ ചിത്രം ഏതു വിവാദത്തിലേക്ക് പോകുമെന്ന് നോക്കിയാല്‍മതി.

© 2024 Live Kerala News. All Rights Reserved.