ഷീ ടാക്‌സി മാതൃകയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ടാക്‌സി വരുന്നു; ഭിന്നലിംഗക്കാര്‍ തൊഴിലാളികള്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കായി ഷീ ടാക്‌സി നടപ്പിലാക്കിയത് പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുവേണ്ടി ടാക്‌സി നടപ്പിലാക്കുന്നു. കേരളാ സര്‍ക്കാരിന്റെതാണ് ഈ പുതിയ പദ്ധതി. ജെന്റര്‍ ടാക്‌സിയുടെ ഉടമകളും അതിലെ തൊഴിലാളികളും ഭിന്നലിംഗക്കാരായിരിക്കും. ഈ പദ്ധതിയിലൂടെ ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ സംരംഭമാക്കുകയെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.’ജെന്‍ഡര്‍ ടാക്‌സി’എന്നാണ് ടാക്‌സി അറിയപ്പെടുക.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് ജി ടാക്‌സിക്കായി പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ വരുന്ന മാര്‍ച്ചില്‍ ആദ്യ ടാക്‌സി സര്‍വീസ് സര്‍വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ലിംഗവ്യത്യാസമില്ലാതെ ആര്‍ക്കും ജി ടാക്‌സിയില്‍ കയറാം. രാജ്യത്ത് അംഗീകരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിക്ക് പ്രോത്സാഹനം കൊടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയുമാണ് ഗവണ്‍മെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.