ജനരക്ഷായാത്രയുടെ സ്വീകരണത്തിനൊരുക്കിയ സ്റ്റേജ് തകര്‍ന്നുവീണു; കോണ്‍ഗ്രസ് നേതാവിന്റെ തലയ്ക്ക് പരിക്കേറ്റു

കൊച്ചി: കെപിസിസി പ്രസിഡന്റ് വിഎംസുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കൊച്ചി ചുള്ളിക്കലിലെ സ്വീകരണകേന്ദ്രത്തില്‍ ഒരുക്കിയ സ്റ്റേജാണ് തകര്‍ന്നുവീണത്. സുധീരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതേസമയം കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് നേതാവ് ശിവദത്തനു തലയ്ക്കു മുറിവേറ്റു.
ചുള്ളിക്കല്‍ ടിപ്‌ടോപ് അസീസ് ഗ്രൗണ്ടിലാണ് സംഭവം. 25 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക സ്റ്റേജില്‍ നൂറോളംപേര്‍ ഇടിച്ചുകയറിയതാണു പ്രശ്‌നമായത്. സ്റ്റേജിലെത്തിയ സുധീരനു മാല ചാര്‍ത്തുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്റ്റേജ് അപ്പാടെ ഉലഞ്ഞ് താഴോട്ടുപതിക്കുകയായിരുന്നു. മേല്‍ക്കൂര ഉള്‍പ്പെടെയാണു നിലംപൊത്തിയത്.

© 2024 Live Kerala News. All Rights Reserved.