ഈ കാത്തിരിപ്പ് വേദനാജനകം; നല്ല അവസരങ്ങള്‍ക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് നടി പാര്‍വതി

കൊച്ചി: നല്ല ചിത്രങ്ങള്‍ക്കായുള്ള ഈ കാത്തിരിപ്പ് വേദനാജനകമായിരിക്കുന്നെന്ന് നടി പാര്‍വതി. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകരുടെ ഭാഗ്യ നായിക. ബാംഗ്ലുര്‍ ഡെയ്‌സും എന്നുനിന്റെ മൊയ്തീനും ചാര്‍ളിയും ഇരുകൈയ്യും നീട്ടിസ്വീകരിച്ച മലയാളി പ്രേക്ഷകര്‍ പാര്‍വതിയുടെ അടുത്ത ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ ചാര്‍ളിയിലെ വേഷത്തിനു ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടും പുതിയ ഒരു സിനിമയും പാര്‍വതിയെത്തേടിയെത്തിയില്ല. തനിക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു കഥ വന്നില്ലയെന്നതാണ് പാര്‍വതിയുടെ പ്രതികരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍. എന്നാല്‍ ഈ കാത്തിരിപ്പ് വേദനയാണെന്നാണ് പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ടബുക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വതി സത്യന്‍ അന്തിക്കാട് ചിത്രം വിനോദയാത്രയിലൂടെയും ശ്രദ്ധിക്കപ്പെട്ടു.ശേഷം മലയാളത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത പാര്‍വതി നീണ്ടനാളുകള്‍ക്ക് ശേഷം ധനുഷ് ചിത്രം മരിയാനിലെ നായികാ റോളിലൂടെ തന്റെ രണ്ടാം വരവറിയിച്ചു.

© 2024 Live Kerala News. All Rights Reserved.