ദിലീപിനെന്തറിയാം ഡിങ്കമതത്തെക്കുറിച്ച്; ഡിങ്കോയിസ്റ്റുകളുടെ വികാരം വ്രണപ്പെടുത്തുന്ന സിനിമയ്ക്കെതിരെ ‘പ്രതിഷേധം’

കൊച്ചി: ദിലീപ് നായകനാവുന്ന പ്രഫസര്‍ ഡിങ്കന്‍ സിനിമയ്‌ക്കെതിരെയാണ് ഡിങ്കോയിസ്റ്റുകളുടെ ‘പ്രതിഷേധം’. ചിത്രം ഡിങ്കോയിസ്റ്റുകാരുടെ വികാരം വ്രണപ്പെടുത്തിയെന്ന ട്രോളുകള്‍ക്ക് പിന്നാലെ പ്രതിഷേധവുമായി ഡിങ്കോയിസ്റ്റുകള്‍ തെരുവില്‍. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നിലാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലെ ഹാസ്യാവിഷ്‌കാര വിദഗ്ധരാണ് പരമ്പരാഗത മതങ്ങളുടെ അസഹിഷ്ണുതയും ആക്രമണ ഭാവവും മാതൃകയായിക്കി ഹാസ്യാനുകരണമെന്ന നിലയില്‍ പ്രതികരിക്കുന്നത്. പരമ്പരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെ അയുക്തികത ചൂണ്ടിക്കാട്ടുന്നതിനായി സോഷ്യല്‍ മീഡിയയില്‍ രൂപമെടുത്ത കൂട്ടായ്മയാണ് ഡിങ്കമതം. ബാലമംഗളത്തിലൂടെ സുപരിചിതമായ ഡിങ്കന്‍ എന്ന കോമിക് സൂപ്പര്‍ഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടല്‍. എല്ലാ മതത്തെയും പോലെ ഡിങ്കമതത്തിനും വികാരം ഉണ്ടെന്ന് പറയാന്‍ പറഞ്ഞുവെന്നും പ്ലക്കാര്‍ഡുകളിലുണ്ട്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന് സിനിമയ്ക്ക് പേരിട്ടതിലൂടെ ഡിങ്കമതവികാരം വ്രണപ്പെട്ടെന്ന രീതിയില്‍ ദിലീപിന്റെ ഒഫീഷ്യല്‍ പേജിലും ആക്ഷേപഹാസ്യരൂപത്തിലുള്ള കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്. മതവും വിശ്വാസവും ബന്ധപ്പെട്ട് കലാസൃഷ്ടികളിലും പരാമര്‍ശമുണ്ടാകുമ്പോള്‍ വിശ്വാസികള്‍ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ ട്രോള്‍ ചെയ്ത് ഡിങ്കോയിസ്റ്റുകളുടെ സ്പൂഫ് പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപ് ചിത്രമെത്തുന്നതോടെ ഡിങ്കമതത്തെ ബാധിക്കുന്ന കുറച്ച് കാര്യങ്ങള്‍ പറയട്ടെ..

dinko
ഒരുപറ്റം ആളുകള്‍ ഡിങ്കന്‍ (സ) യെ കുറിച്ച് അപവാദം പറയും

2, ഡിങ്കന്‍ (സ) യുടെ പോസ്റ്റുകള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യപെടും

3, സ്ത്രീകള്‍ സീരിയലുകള്‍ക്ക് അടിമകള്‍ ആകപെടും

4, പുരുഷന്‍മാര്‍ക്ക് കള്ളിന്റെ കൂടെ ടെച്ചിംഗ്‌സ് കിട്ടാതെ വരും

5, ആകാശത്തിലെ ചന്ദ്രന്‍ താഴെ വന്ന് കൊഞ്ഞനം കുത്തും

6, സ്ത്രീ പുരുഷന്മാര്‍ പരസ്യമായി സാറ്റ് കളിക്കും

7, ഓട്ടോ ഡ്രൈവര്‍ സിഗ്‌നല്‍ ( കിറശരമീേൃ ) ഇട്ട് ഓട്ടോ തിരിക്കും

8, കോയകള്‍ പോസ്റ്റര്‍ ഒട്ടിപ്പ് നിര്‍ത്തലാക്കും

9 , ഉണക്കമത്തി ദ്രിഷ്ട്ടാന്തം നിങ്ങളുടെ വാളുകളില്‍ വന്ന് നിറയും

10, സെല്‍ഫി ക്യാമറ പ്രവര്‍ത്തന രഹിതമാകും ,മോഡി വിദേശപര്യടനം അവസാനിപ്പിക്കും ,

11, ഡിങ്കന്‍ (സ) യുടെ നാമത്തില്‍ സിനിമകള്‍ ഇറങ്ങും
.
ഇനി പറയൂ സഹോദരാ താങ്കള്‍ക്ക് ഡിങ്കോയിസ വിശ്വാസികളുടെ വിശ്വാസത്തെ വൃണപെടുത്തല്‍ ആണോ ഉദ്ദേശിക്കുന്നത് ? അല്ല എങ്കില്‍ ഈ ‘പ്രഫസര്‍ ഡിങ്കന്‍’ എന്ന സിനിമയില്‍ നിന്നും താങ്കള്‍ വിട്ട് നില്‍ക്കണം .
ദിലീപ് , താങ്കള്‍ ഒന്ന് മനസ്സിലാക്കുക ഞങ്ങള്‍ സമാധാന മതമാണ് , അക്രമം , കൊള്ള , കൊല , സ്ത്രീ പുരുഷ വിവേചനം ഇതൊന്നും ഇന്നേവരെ പരാമര്‍ശിക്കാത്തതും കൂടാതെ കടഛ 916 സര്‍ട്ടിഫിക്കറ്റോട് കൂടിയ ലോകത്തിലെ ഏക മതവും ഞങ്ങളുടേതാണ് . ഇപ്പോള്‍ നിങ്ങള്‍ കരുതും ഇതെല്ലാം എന്തിനാ എന്നോട് പറയുന്നതെന്ന് .
‘പ്രഫസര്‍ ഡിങ്കന്‍’ എന്ന സിനിമയും ആയി മുന്നോട്ട് പോകാന്‍ ആണ് തീരുമാനം എങ്കില്‍ സഹോദരാ ഞാന്‍ സ്‌നേഹപൂര്‍വ്വം ഉണര്‍ത്തട്ടെ കാലോ , കയ്യോ , തലയോ പോയിട്ട് അത് ശെരിയായില്ല , ഇത് ശെരിയാഴില്ല ഇനി ഞാന്‍ എങ്ങനെ അഭിനയിക്കും എന്നും പറഞ്ഞ് വരരുത് എന്ന് ഉണര്‍ത്തുവാന്‍ വേണ്ടിയാണ് ഇത്രെയും നോം എഴുതി ചേര്‍ത്തത് , ഡിങ്കോയിസത്തിന്റെ ഡിങ്ക പണ്ഡിതന്‍ എന്ന നിലയില്‍ അത് പറയേണ്ട കടമ എനിക്കുണ്ട് .
താങ്കളുടെ മനോനില മാറി ഇത്തരം ഡിങ്കോയിസ മത വികാരം വൃണപെടുത്തുന്നവയില്‍ നിന്നും മാറി നില്‍ക്കുമെന്ന് വിശ്വസികുന്നു .

സ്‌നേഹപൂര്‍വ്വം
കണ്ണന്‍ ആറ്റിങ്ങല്‍ ഉസ്താദ്
മാഷാ ഡിങ്കാ ………………..

© 2024 Live Kerala News. All Rights Reserved.