മീശപിരിച്ച് നിവിന്‍ പോളി; ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ കിടിലന്‍; വീഡിയോ കാണുക

കൊച്ചി: നിവിന്‍ പോളി നായകനായി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ് എന്ന കഥാപാത്രമാണ് നിവിന്‍ ചെയ്യുന്നത്. 1983ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനു ഇമ്മാനുവലാണ് നായിക വേഷം ചെയ്യുന്നത്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എല്‍ജെ ഫിലിംസിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ആക്ഷന്‍ ഹീറോ ബിജു.മുഹമ്മദ് ഷെഫീഖും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഫെബ്രുവരി നാലിന് ചിത്രം തീയറ്ററുകളിലെത്തും.

© 2024 Live Kerala News. All Rights Reserved.