മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാര്‍ അന്തരിച്ചു; സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ വൈകിട്ട് അഞ്ചിന്

തിരുവനന്തപുരം; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.50 നായിരുന്നു അന്ത്യം. ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഇന്‍ഡിപ്പെന്‍ഡന്‍സ്, ഇന്ത്യാ ടുഡേ, ദ സ്റ്റേറ്റ്‌സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സി യിക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മാതൃഭൂമി മുന്‍ പത്രാധിപ സമിതി അംഗമായിരുന്ന ടി.എന്‍. ഗോപകുമാര്‍. മൃതദേഹം ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നുവരെ ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തും വൈകുന്നേരം മൂന്നു മുതല്‍ നാലു വരെ തിരുവനന്തപുരം പ്രസ് ക്ലബിലും പൊതുദര്‍ശനത്തിനു വയ്ക്കും.

© 2024 Live Kerala News. All Rights Reserved.