അര്‍ദ്ധരാത്രിയില്‍ 73 വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങി; 30 കിലോമീറ്റര്‍ നടന്ന് ജില്ലാകളക്ടറെ കണ്ടു; ഹോസ്റ്റല്‍ അധികൃതര്‍ക്ക് എതിരെ പരാതി നല്‍കി

ഭുവനേശ്വര്‍: മയൂര്‍ഭന്‍ജ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ 73 വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങി. 30 കിലോമീറ്റര്‍ നടന്ന് അര്‍ദ്ധരാത്രിയിലാണ് ജില്ലാകളക്ടര്‍ക്ക് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. കളക്ടര്‍ രാജേഷ് പ്രവാകര്‍ പാട്ടീലിനു മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ആവഷ്യങ്ങളും പ്രതിഷേധവും പറഞ്ഞു. ഹോസ്റ്റല്‍ അധികൃതരുടെ ദുര്‍നടപടികളും ഭരണപരമായ അനാസ്ഥകളും തങ്ങളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി പറയുന്നത്. പരാതികളെല്ലാം സാവധാനം കേട്ടറിഞ്ഞ ജില്ലാ കളക്ടര്‍ എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഉറപ്പ് നല്‍കി. പ്രത്യേക ആവശ്യങ്ങളൊന്നും വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചില്ലെങ്കിലും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സംഭവത്തില്‍ ദ്രുതഗതിയിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.