വിലക്കുകള്‍ മറികടന്ന് ലെസ്ബിയന്‍ പ്രണയചിത്രം പ്രേക്ഷകരിലേക്ക്; അണ്‍ഫ്രീഡം 31ന് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും; വീഡിയോ കാണുക

തിരുവനന്തപുരം: സ്വവര്‍ഗ അനുരാഗവും മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രമേയമാക്കിയുള്ള അണ്‍ഫ്രീഡം ഈ മാസം 31ന് തിരുവനന്തപുരത്താമ് പ്രദര്‍ശിപ്പിക്കുന്നത്.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് ലംഘിച്ചാണ് ചിത്രം പൊതു സദസില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 31ന് വൈകുന്നേരം അഞ്ചിന് ടാഗോര്‍ തീയേറ്ററിന് സമീപത്തെ ലെനിന്‍ ബാലവാടിയിലാണ് സിനിമ പ്രര്‍ശിപ്പിക്കുക. തലസ്ഥാന നഗരിയിലെ ഫിലിം ലൗവേഴ്‌സ് കള്‍ച്ചറല്‍ അസോസിയേഷനാണ് പ്രദര്‍ശനത്തിന് നേത്യത്വം നല്‍കുന്നത്.
രാജ് അമിത് കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കിനെ മറിക്കടന്ന് മുംബൈ ഐഐടി, ദില്ലി ഐഐടി എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കോയമ്പത്തൂരും സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. പ്രീതി ഗുപ്തയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

© 2023 Live Kerala News. All Rights Reserved.