വയനാട്ടില്‍ റിസോര്‍ട്ട് മാനേജറെ കാണാനില്ല; മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി സംശയം; അന്വേഷണം ഊര്‍ജ്ജിതം

കല്‍പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് മാനെജരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി സംശയം. മേപ്പാടി റിപ്പണിലെ വാളത്തൂരിലുള്ള ഗാര്‍ഡന്‍ ഓഫ് ഈഡന്‍
റിസോര്‍ട്ട് മാനേജരായ വിജീഷിനെയാണ് കാണാതായിരിക്കുന്നത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം.ഇതര ഭാഷകള്‍ സംസാരിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍ ഇവിടെ എത്തിയതായും, അവരായിരിക്കും ഇതിനു പിന്നിലെന്നും റിസോര്‍ട്ടിലെ മറ്റുജീവനക്കാര്‍ പറഞ്ഞു. ഇത് മാവോയിസ്റ്റുകളായിരിക്കുമെന്ന സംശയത്തിലാണ് പൊലീസ്. നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഈ റിസോര്‍ട്ടില്‍ ഉടമസ്ഥതാവകാശ തര്‍ക്കം നിലനില്‍ക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഈ വിഷയമാകാം വിജീഷിന്റെ തിരോധാനത്തിന് പിന്നിലെന്നും നാട്ടുകാര്‍ സംശയിക്കുന്നു. ആദിവാസി ഭൂമി കയ്യേറി മനോരമ ലേഖകന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ടിന് നേരെ മുമ്പ് ആക്രമണം നടത്തുകയും സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.