എന്റെ ഒരായിരം ഉമ്മ; കല്‍പ്പനയ്ക്ക് ദുല്‍ഖറിന്റെ അന്ത്യചുംബനം

കൊച്ചി: കല്‍പ്പനയ്ക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ അന്ത്യചുംബനം. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ’ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചെറുപ്പത്തില്‍ എത്ര ആവശ്യപ്പെട്ടാലും താന്‍ കല്‍പ്പനയ്ക്ക് ഉമ്മ കൊടുക്കാറില്ലെന്ന് കല്‍പ്പന പറയുമായിരുന്നു. അതുകൊണ്ടുതന്നെ ചാര്‍ലിയെന്ന സിനിമയില്‍ മേരിയെ ചുംബിക്കുന്ന ബോട്ട് സീനില്‍ കല്‍പ്പന വളരെ സന്തോഷവതിയായിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നുവെന്ന് ദുല്‍ഖര്‍ അനുസ്മരിച്ചു. മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. കല്‍പ്പനയുടെ വിയോഗത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ദുല്‍ഖര്‍.

© 2024 Live Kerala News. All Rights Reserved.