കല്‍പ്പന, പ്രേക്ഷകര്‍ക്ക് ഹാസ്യമെറിഞ്ഞുകൊടുത്ത് കയ്യടി വാങ്ങിയ പ്രതിഭ

കോഴിക്കോട്: മലയാള സിനിമ കൊട്ടകയില്‍ നിന്ന് മള്‍ട്ടിപ്ലക്‌സിലേക്ക് വളര്‍ന്നപ്പോള്‍ ഒപ്പം കല്‍പ്പനയെന്ന അഭിനേത്രിയുടെ ഉയര്‍ച്ചയും മലയാളിക്ക് അപരിചിതമല്ലായിരുന്നു. അഭ്രപാളിയില്‍ മിന്നിമറഞ്ഞകാലത്തിന്റെ പുതിയ രൂപഭേദങ്ങളിലൂടെ അവര്‍ സഞ്ചരിച്ചു. അരങ്ങേറ്റം കുറിച്ചതുമുതല്‍ വിടവാങ്ങുന്നത് വരെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. 1983ല്‍ എം ടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത മഞ്ഞ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തമിഴകത്ത് മനോരമയും കോവൈ സരളയുമൊക്കെ ഹാസ്യാഭിനയത്തിലൂടെ കൊടുമുടി കയറിയപ്പോള്‍ അവര്‍ക്കൊപ്പം മലയാളത്തിന്റെ ഹാസ്യ രാജ്ഞി കല്‍പ്പനയും ഉയര്‍ച്ചയുടെ പടിക്കെട്ടുകള്‍ ചവിട്ടിക്കയറി. 300ലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രേക്ഷകരെ ഇരുത്തി ചിരിപ്പിച്ചപ്പോഴും ചിന്തിക്കാന്‍ വക നല്‍കിയ റോളുകളും കയ്യില്‍ ഭദ്രമായിരുന്നു. സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡില്‍ ജഗതി അവതരിപ്പിച്ച ഉമ്മന്‍കോശിയുടെ കാമുകിയുടെ റോളില്‍ നിന്നപ്പോഴും നര്‍മ്മത്തില്‍ കുതിര്‍ന്ന സംഭാഷണങ്ങളായിരുന്നു ആ ചിത്രത്തിലെ ഇരുവരുടെ പ്രകടനങ്ങളെ മികവുറ്റതാക്കിയത്. പിന്നീട് നിരവധി ചിത്രത്തില്‍ ജഗതി-കല്‍പ്പന കോമ്പിനേഷനുകള്‍ തിയറ്ററുകളില്‍ ചിരിപടര്‍ത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇരുവരും ഇല്ലാത്ത ഹാസ്യചിത്രങ്ങള്‍ ചിന്തിക്കാന്‍ വയ്യാതെയായി.കാബൂളിവാലയില്‍ കടലാസിന്റെ വണ്‍വേ പ്രണയും ഇരുവരുടെയും കോമ്പിനേഷന്‍ സീനുകളുമൊക്കെ മനോഹരമായി സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടിന് കഴിഞ്ഞിരുന്നു. ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ അഭിനയത്തില്‍ അവര്‍ ഉറച്ചുനിന്നു. ഇതിനിടെ നിരവധി രോഗങ്ങളും വേട്ടയാടി.

maxresdefault

കല്‍പ്പന അഭിനയിച്ച ചിലചിത്രങ്ങള്‍

സിനിമ വര്‍ഷം

തനിച്ചല്ല ഞാന്‍ 2012
മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഒ. 2012
ഇന്ത്യന്‍ റുപ്പി 2011
സീനിയര്‍ മാണ്ട്രെക്ക് 2010
ട്വന്റി20 2008
അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ 2007
കൃത്യം 2005
അത്ഭുതദ്വീപ് 2005
ബംഗ്ലാവില്‍ ഔത 2005
ഫൈവ് ഫിങ്ങേഴ്‌സ് 2005
ഇദയ തിരുടന്‍ തമിഴ് 2005
മാമ്പഴക്കാലം 2004
വിസ്മയത്തുമ്പത്ത് 2004
താളമേളം 2004
വരും വരുന്നു വന്നു 2003
മിഴി രണ്ടിലും 2003
മേല്‍വിലാസം ശരിയാണ് 2003
വെള്ളിത്തിര 2003
പമ്മല്‍ കെ സംബന്ധം തമിഴ് 2002
ചിരിക്കുടുക്ക 2002
കാക്കേ കാക്കേ കൂടെവിടെ 2002
കണ്ണകി 2002
കാശില്ലാതെയും ജീവിക്കാം 2002
കൃഷ്ണ ഗോപാലകൃഷ്ണ 2002
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ 2002
ഇഷ്ടം 2001
ഡും ഡും ഡും തമിഴ് 2001
അമേരിക്കന്‍ അമ്മായി 1999
ചന്ദാമാമ 1999
ചാര്‍ളി ചാപ്ലിന്‍ 1999
സ്വസ്ഥം ഗൃഹഭരണം 1999
ആലിബാബയും ആറരക്കള്ളന്‍മാരും 1998
ഗ്രാമ പഞ്ചായത്ത് 1998
ജൂനിയര്‍ മാന്‍ഡ്രേക്ക് 1997
കല്യാണ ഉണ്ണികള്‍ 1997
കോട്ടപ്പുറത്തെ കൂട്ടുകുടുംബം 1997
മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ 1997
ന്യൂസ്‌പേപ്പര്‍ ബോയ് 1997
ഉല്ലാസപ്പൂങ്കാറ്റ് 1997
എസ്‌ക്യൂസ് മീ ഏതു കോളേജിലാ 1996
കാതില്‍ ഒരു കിന്നാരം 1996
കളിവീട് 1996
കുടുംബക്കോടതി 1996
മലയാള മാസം ചിങ്ങം ഒന്ന് 1996
കാട്ടിലെ തടി തേവരുടെ ആന 1995
കളമശ്ശേരിയില്‍ കല്യാണ യോഗം 1995
പൈ ബ്രദഴ്‌സ് 1995
പുന്നാരം 1995
സതി ലീലാവതി 1995
ത്രീമെന്‍ ആര്‍മി 1995
സി.ഐ.ഡി. ഉണ്ണികൃഷ്ണന്‍ 1994
കുടുംബവിശേഷം 1994
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 1994
പൂച്ചയ്ക്കാരു മണി കേട്ടും 1994
ബട്ടര്‍ഫ്‌ലൈസ് 1993
ഗാന്ധര്‍വം 1993
ഇഞ്ചക്കാടന്‍ മത്തായി & സണ്‍സ് 1993
കാബൂളിവാല 1993
കാവടിയാട്ടം 1993
പൊന്നുച്ചാമി 1993
ഉപ്പുകണ്ടം ബ്രദേഴ്‌സ് 1993
എന്നോടിഷ്ടം കൂടാമോ 1992
ഇന്‍സ്‌പെക്ടര്‍ ബല്‍റാം 1991
ഇന്നത്തെ പ്രോഗ്രാം 1991
പൂക്കാലം വരവായി 1991
സൌഹ്രദം 1991
ഡോക്ടര്‍ പശുപതി 1990
കൗതുകവാര്‍ത്തകള്‍ 1990
മാലയോഗം 1990
ഒരുക്കം 1990
സാന്ദ്രം 1990
ഒരു സായാഹ്നത്തിന്റെ സ്വപ്നം 1989
പെരുവണ്ണാപുറത്തെ വിശേഷങ്ങള്‍ 1989
ചിന്നവീട് തമിഴ് 1985
ഇത് നല്ല തമാശ 1985
മഞ്ഞു 1983

1

© 2024 Live Kerala News. All Rights Reserved.