നടി കല്‍പ്പന വിടവാങ്ങി; ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ നടിയുടെ അന്ത്യം

ഹൈദരാബാദ്; പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്തരിച്ചത്. ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. 51 വയസ്സായിരുന്നു.
മലയാള ചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് കല്‍പ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. നിരവധി മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കല്‍പ്പനയുടെ പുറത്തിറങ്ങിയ അവസാന ചിത്രം ചാര്‍ലിയായിരുന്നു. 300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയ്ക്ക് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. പ്രമുഖ നടികളായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.