കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് ലഹരി കചത്തുമായി ബന്ധമുള്ളമായി പൊലീസ് വൃത്തങ്ങള്‍. പൊലീസുകാരന്റെ മകനടക്കം ആറു പേരാണ് പിടിയില്‍. കേസിലെ മുഖ്യപ്രതിയും ഫോര്‍ട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ബാസിന്റെ മകനുമായ അഫ്‌സലിന് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഒരുക്കിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി ഹോം സ്റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനെ കെട്ടിയിട്ടാണ് ഒപ്പം ഉണ്ടായിരുന്ന യുവതിയെ ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി ബലാത്സംഗം ചെയ്തത്. ഹോം സ്‌റ്റേ ജീവനക്കാരനായ ക്രിസ്റ്റി, അല്‍ത്താഫ്, ഇജാസ്, സജു അപ്പു എന്നിവരാണ് പിടിയിലായത്. യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
പീഡനം നടന്ന് രണ്ടു മാസമായെങ്കിലും ഇതുവരെ വിവരം പുറത്തുവിടാനോ പൊലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായിരുന്നില്ല. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. പണത്തിനു പുറമേ സ്വാര്‍ണ്ണാഭരണങ്ങളും കാറും തട്ടിയെടുത്തു.