കോഴിക്കോട് മിംസ് ആശുപത്രിയിലെ ശസ്ത്രക്രിയാ വിവാദത്തില്‍ രൂക്ഷമായ പ്രതികരണവുമായി സോഷ്യല്‍മീഡിയ; തെറ്റ് പറ്റിയില്ലെന്ന് ആശുപത്രി അധികൃതര്‍; നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെങ്കിലും സംസാരിക്കണം

കോഴിക്കോട്: ഒരു വയസ്സുതികയാത്ത കുഞ്ഞിന്റെ ശ്വാസകോശത്തില്‍ സൂചിതറച്ചുനിന്നത് ബ്രോങ്കോസ്‌കോപ്പിയിലൂടെ പുറത്തെടുക്കാനുള്ള മിംസ് ആശുപത്രി അധികൃതരുടെ ശ്രമം പരാജയപ്പെട്ടടുകയും പിന്നീട് കുട്ടിയ ചെന്നൈ അപ്പോളോയില്‍ കൊണ്ടുപോയി ലളിതമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കയും ചെയ്തു. ശ്രമം പരാജയപ്പെട്ടെങ്കിലും 40,000 രൂപ ബില്‍ ആവുകയും കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്‌തെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെയാണ് മിംസ് അധികൃതര്‍ രംഗത്ത് വന്നത്. ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് മിംസില്‍ നടന്ന പകല്‍കൊള്ളയെന്ന പേരില്‍ നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ എഫ്ബിയിലൂടെ പങ്കുവെച്ചു.
ചികിത്സയുടെ ഏതെങ്കിലും ഘട്ടത്തില്‍ ശസ്ത്രക്രിയ ആവശ്യമായി വരാന്‍ സാധ്യതയുണ്ടെങ്കില്‍ അത് രോഗിയുടെ ബന്ധുക്കളെ നേരത്തെ തന്നെ അറിയിക്കുക എന്നത് മെഡിക്കല്‍ രംഗത്തെ ധാര്‍മ്മികതയുടെ ഭാഗമാണെന്ന് ആസ്റ്റര്‍ മിംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഏത് രോഗിയായിരുന്നാലും ഈ ചികിത്സാ മാര്‍ഗ്ഗം ശ്രദ്ധയില്‍ പെടുത്തുക തന്നെ ചെയ്യു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഇതോടനുബന്ധിച്ച് നടത്തിയ മറ്റൊരു പരാമര്‍ശം അതീവ ഗൗരവമുള്ളതാണ്. ചികിത്സയ്ക്ക് 12 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് രോഗിയുടെ ബന്ധുക്കളോട് മിംസ് ഹോസ്പിറ്റലില്‍ നിന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, പറയുകയുമില്ല. പരമാവധി ഒന്നരരണ്ട് ലക്ഷം രൂപ മാത്രം ചെലവ് വരുന്ന ശസ്ത്രക്രിയയാണ.് ഒരു സ്ഥാപനത്തെ കരിതേച്ച് കാണിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനൊരു് ‘പഞ്ച്’ അധികം കിടക്കട്ടെ എന്ന് കരുതിയിട്ടാണ് ഈ ആരോപണമെങ്കില്‍ അതിന്റെ ഗൗരവം വളരെ വലുതാണ് എന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യട്ടെയെന്നും മിംസ് അധികൃതര്‍ വിശദീകരിക്കുന്നു.

Ongoing training

അതേസമയം സ്വകാര്യ ആശുപത്രികളിലെ പകല്‍കൊള്ള സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഈയടുത്ത കാലങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അനാവശ്യ കുത്തിവെപ്പിനും ശസ്ത്രക്രിയ്ക്കും അലോപ്പാതി ചികിത്സാ വൈകല്യത്തെക്കുറിച്ചുമൊക്കെ പ്രതികരിക്കുന്നവരുടെ വായടയ്ക്കാന്‍ മാഫിയ സ്വാഭാവത്തോടെ സ്വകാര്യ ആതുരാലയങ്ങളിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ രംഗത്ത് വരുന്നു. മനുഷ്യജീവന്, പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന് മേല്‍ പണവും അധികാരവും ആര്‍ത്തിയും പ്രയോഗിക്കപ്പെടുന്നവരെ എന്തു വിലകൊടുത്തും എതിര്‍ക്കുകതന്നെ വേണമെന്ന് സോഷ്യല്‍മീഡിയയിലൂടെ നിരവധി പേര്‍ പ്രതികരിക്കുന്നു.

© 2024 Live Kerala News. All Rights Reserved.