അഹമ്മദാബാദ്: ന്യൂജനറേഷന്‍ കാലത്ത് ഇതൊന്നും ഒരു അതിശയമാകില്ല. പക്ഷേ വരന്‍ ആനപ്പുറത്തും കുതിരപ്പുറത്തുമൊക്കെ കല്യാണമണ്ഡപത്തിലേക്ക് വരാറുണ്ട്. എന്നാല്‍ ഇവിടെ വധു വന്നതാണ് വിചിത്രം. റോയല്‍ എന്‍ഫീല്‍ഡ് പറത്തിക്കൊണ്ട്. വിവാഹം വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന ന്യൂ ജനറേഷന് ഒരു കിടിലന്‍ ഉദാഹരണമായിരിക്കുകയാണ് ഈ വധു. ബുള്ളറ്റിലാണ് വധു മണ്ഡപത്തിലേക്ക് എത്തിയത്. അഹമ്മദാബാദിലെ ഒരു കല്ല്യാണ ചടങ്ങിലാണ് ഈ മാസ് രംഗം അരങ്ങേറിയത്. ആയെഷ എന്ന വധു കമ്പ്യൂട്ടര്‍ സയന്‍സില്‍ അദ്ധ്യാപികയാണ്, വിവാഹം കഴിക്കാന്‍ പോകുന്ന വരന് പോലും ഒരു സൂചന നല്‍കാതെയായിരുന്നു വധുവിന്റെ മാസ് എന്‍ട്രി. കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് വന്‍ ലുക്കിലായിരുന്നു വധുവിന്റെ വരവ് എന്തായാലു കല്യാണം പൊളിച്ചുട്ടോ
.