ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല; തലക്കനം കൂടിക്കൊണ്ടിരിക്കുന്നു; നിവിന്‍പോളിയെ ലാല്‍ജോസ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. പ്രേമം എന്ന ചിത്രം വിജയിച്ചതോടെ തലക്കനം കൂടി അഹങ്കാരിയായി. ഇങ്ങനെ നടന്‍ നിവിന്‍പോളിയെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നു. മുതിര്‍ന്ന സംവിധായകരാണ് നിവിന്‍പോളിക്കെതിരെ രംഗത്ത് വന്നത്. ഇതിനിടെയാണ് മുന്‍നിര സംവിധായകനായ ലാല്‍ജോസ് ചിത്രത്തില്‍ നിന്ന് നിവിന്‍പോളിയെ ഒഴിവാക്കിയത്. ലാല്‍ ജോസ് ആവശ്യപ്പെട്ട സമയത്ത് ഡേറ്റ് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ്് നിവിനെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്തൊക്കെയോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നിവിന്‍, ലാല്‍ ജോസിന്റെ ചിത്രം ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന സംവിധായകര്‍ക്ക് നിവിന്‍ ഡേറ്റ് നല്‍കാറില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചാനല്‍ ചര്‍ച്ചയിലാണ് ഒരു മുതിര്‍ന്ന സംവിധായകന്‍ നിവിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ മനഃപൂര്‍വം ആരെയും അവഗണിച്ചിട്ടില്ലെന്ന് നിവിന്‍ അന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നു. നേരത്തെ ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും നിവിന്‍ പിന്‍മാറിയിരുന്നു. മികച്ച നടനല്ലെങ്കില്‍പോലും നിവിന്‍പോളി മലയാളത്തിലെ ഇതര താരങ്ങളെ കണ്ടുപഠിക്കട്ടെയെന്നാണ് ഒരു സംവിധായകന്‍ പ്രതികരിച്ചത്.

© 2023 Live Kerala News. All Rights Reserved.