കോഴിക്കോട് : മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗിന്റെ കേരളയാത്ര ഇന്ന് മഞ്ചേശ്വരത്ത് ആരംഭിക്കും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി തങ്ങള്‍ ഫഌഗ് ഓഫ് ചെയ്യുന്ന യാത്ര വിവിധ ജില്ലകളില്‍ പര്യടനം നടത്തി ഫെബ്രുവരി 11 ന് തിരുവനന്തപുരത്ത് സമാപിക്കും. സൗഹൃദം , സമത്വം , സമന്വയം എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര. കേരള യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. നിയനസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇതര പാര്‍ട്ടികളെപ്പോലെ മുസ്ലിംലീഗും യാത്ര നടത്തുന്നത്.