റിയാദ്: സ്വകാര്യ വ്യക്തി വീട്ടില്‍ വളര്‍ത്തുന്ന സിംഹം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലിറങ്ങി. പൊതുനിരത്തില്‍ സിംഹത്തെ കണ്ട് പരിഭ്രാന്തരായി ദുബൈ അല്‍ ബര്‍ഷ പ്രദേശത്തെ ജനങ്ങള്‍. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സിംഹം പുറത്തിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദുബൈ നഗരസഭ അധികൃതര്‍ സിംഹത്തെ പിടികൂടി മൃഗശാലയിലേക്ക് മാറ്റി. വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ യുഎഇ പരിസ്ഥിതി ജല മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. നിയമം ലംഘിച്ച വീട്ടുടമസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ സൂചന നല്‍കി.