റെയില്‍വേസ്റ്റേഷനില്‍ സൗജന്യ വൈഫൈ; ഇന്ത്യന്‍ റെയില്‍വേ, റെയില്‍ടേല്‍ കോര്‍പറേഷനുമാണ് പദ്ധതി നടപ്പിലാക്കിയത്

മുംബൈ: മുംബൈ റെയില്‍വേസ്റ്റേഷനില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകുന്നു. ഇന്ത്യന്‍ റെയില്‍വേ,റെയില്‍ടേല്‍ കോര്‍പറേഷനുമായ് ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുളള മുഴുവന്‍ പേരിലേക്കും ഇന്റെര്‍നെറ്റ് സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്തെ മറ്റ് 100 സ്റ്റേഷനുകളിലേക്ക് കൂടി സൗജന്യ വൈഫൈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റെയില്‍ടേല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.കെ ബാഹുഗുണ പറയുന്നത്.

പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൂഗിളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിള്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പദ്ധതി പ്രഖ്യാപിച്ചത്.

© 2024 Live Kerala News. All Rights Reserved.