ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 70 വര്‍ഷമായിത്തുടരുന്ന ദുരൂഹതകള്‍ നീക്കാനാണ് അദേഹത്തിന്റഎ 119 ജന്മദിനമായ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് 100 ഫയലുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നേതാജിയുടെ കുടുംബാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഫയലുകള്‍ പുറത്തുവിടുന്ന കാര്യം മോദി വ്യക്തമാക്കിയത്. നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ പക്കലാണ് ഫയലുകള്‍ ഉള്ളത്. ഡിജിറ്റല്‍ കോപ്പികളാണ് പുറത്തുവിടുക. അദ്ദേഹത്തിന്റെ അടുത്ത കുടുംബാഗങ്ങളും ഫയലുകള്‍ പുറത്തുവിടുന്ന ചടങ്ങില്‍ പങ്കെടുക്കും.1945 ആഗസ്റ്റ് എട്ടിന് തായ്‌പേയിലുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്നാണ് രണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും വ്യക്തമാക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്കിടയില്‍ പോലും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹം ഇന്ത്യയിലേക്ക് ഒരു സന്യാസിയുടെ വേഷത്തില്‍ മടങ്ങിയെത്തുകയും ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 1985 വരെ ജീവിച്ചിരിക്കുകയും ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. അദേഹത്തെ സംബന്ധിക്കുന്ന പരമാവധി കാര്യങ്ങള്‍ ഫയലിലുണ്ടാകും.